
കാളികാവ് ( മലപ്പുറം): അഞ്ചച്ചവിടി മൈലാടിയിലെ മരുദത്ത് മുഹമ്മദലി 49 യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയും കാമുകനും അറസ്റ്റിൽ
2018 സെപ്റ്റംബർ 21നായിരുന്നു സ്വന്തം വീട്ടിൽ മുഹമ്മദലി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ഭാര്യയും കാമുകനും മദ്യത്തിൽ വിഷം നൽകിയതാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഭാര്യ ഉമ്മുൽ സാഹിറ കാമുകൻ കൊല്ലം ജില്ലക്കാരനായ ജെയ്മോൻ എന്നയാളുമാണ് പിടിയിലായത്.
ഉമ്മുൽസാഹിറയെ റിമാന്റ് ചെയ്തു. ജെയ്മോനെ നാളെ കോടതിയിൽ ഹാജരാക്കും. ഉമ്മുൽസാഹിറയെയും കുട്ടികളെയും ശിവകാശിയിൽ നിന്നും ജെയ്മോനെ ദിണ്ഡികലിൽ വെച്ചുമാണ് അറസ്റ്റിലായത്. സംഭവത്തിന്റെ നാലാം ദിവസം ഉമ്മുൽസാഹിറ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെയും കൂട്ടി കാമുകന്റെ കൂടെ ഒളിച്ചോടി. ഇത് നാട്ടുകാരിലും കുടുംബങ്ങളിലും സംശയത്തിനിടയാക്കി.ഇതേ തുടർന്നാണ്
മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും നടത്തണമെന്നാവശ്യപ്പെട്ട് കാളികാവ് പോലിസിൽ രാതി നൽകിയത്. സംഭവം നടന്ന രാത്രി കാമുകൻ വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തെക്കൻ ജില്ലക്കാരനായ യുവാവിന്റെ കൂടെയാണ് യുവതി പോയിരുന്നത്.. യുവതിയുടെ കാമുകനും മരിച്ച മുഹമ്മദലിയും അടുത്ത സുഹൃത്തുക്കളായിരുന്നു.സംഭവം നടന്ന ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു .അന്ന് രാത്രി ഒരു മണി വരെ ഇയാളും മുഹമ്മദലിയുടെ വീട്ടിലുണ്ടായിരുന്നു.
പുലർച്ചെ നാലുമണിക്ക് ഭാര്യയാണ് മുഹമ്മദലിക്ക് അനക്കമില്ല എന്നു സഹോദരനെ വിളിച്ചറിയിച്ചത്.
സംഭവത്തിനു ശേഷം മൃതദേഹം മുഹമ്മദലിയുടെ നാടായ എടക്കര മരുതക്കടവിലേക്ക് കൊണ്ടുപോയി അവിടെയാണ് മറമാടിയിരുന്നത്.പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. മരണ കാരണം വിഷമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
യുവതിയെ കടത്തിക്കൊണ്ടുപോയ തെക്കൻ ജില്ലക്കാരൻ അഞ്ചച്ചവടിയിലെ മറ്റൊരു യുവതിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിചയപ്പെട്ടാണ് ഇവിടെയെത്തിയത്.മറ്റൊരാളുടെ ഭാര്യയായ ഈ യുവതിയെ ഇയാൾ പ്രണയിച്ച് കല്യാണം കഴിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പിടിയിലായ ജെയ്മോന്റെ പേരിൽ ഇരുപതോളം കേസ്സുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മൂന്ന് മാസം കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
രണ്ടാഴ്ച മുമ്പ് ഇയാൾ ഉമ്മുൽസാഹിറയുടെ സഹോദരന്റെ മൊബൈലിലേക്ക് വിളിച്ചിരുന്നു.ഇതിനെ തുടർന്ന് കാളികാവ് പോലീസ് തമിഴ്നാട് പോലിസിന്റെ സഹായത്തോടെയാണ് പ്രതികളെ വലയിലാക്കിയത്.
കാളികാവ് പോലിസ് ഇൻസ്പെക്ടർ ജോതിന്ദ്രകുമാർ എസ് ഐ സി.കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.