
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനയിച്ച് രാജ്യത്തെ പ്രമുഖ അഭിഭാഷക ദീപിക സിങ് രജാവത് രംഗത്ത്. പൗരത്വ ഭേദഗതി വിഷയത്തിലെടുത്ത പിണറായി വിജയന്റെ നിലപാട് അഭിനന്ദനം അർഹിക്കുന്നതാണെന്ന് ദീപിക സിങ്ങ് വ്യക്തമാക്കി.
മുഖ്യമന്ത്രി മറ്റു സംസ്ഥാനങ്ങള്‍ക്കും ഈ വിഷയത്തിലെടുത്ത നിലപാട് മാതൃകയാണെന്നും ദീപിക അഭിപ്രായപ്പെട്ടു. എം കെ മുനീര്‍ എംഎൽഎ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടത്തുന്ന ഉപവാസ സമരത്തില്‍ പങ്കെടുത്തപ്പോൾ ആണ് ദീപിക സിങ്ങ് രജാവത്ത് പിണറായി വിജയനെ പ്രശംസിച്ചത്.
കേരള മുഖ്യമന്ത്രി ഈ നിയമത്തിനെതിരെ നിലപാട് എടുത്തത് കൊണ്ടാണ് മറ്റ് സംസ്ഥാനങ്ങൾക്ക് അത് പിന്തുടരാനായത്. കേന്ദ്രസർക്കാർ ശ്രമിക്കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനാണ് അത് സംരക്ഷിച്ചുനിർത്താനുള്ള എല്ലാ പോരാട്ടങ്ങളിലും നമ്മൾ കൈകോർക്കണമെന്നും ദീപിക പറയുന്നു.