
ന്യൂഡൽഹി: രാജ്യത്ത് മോദി സർക്കാർ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് മറുപടി നൽകാൻ നാലാഴ്ചത്തെ സമയം സുപ്രീം കോടതി നൽകി.
ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് 140 ഹർജികളാണ് വന്നത്. കേന്ദ്രം എതിർ സത്യവാങ്മൂലം നൽകിയത്. 60 ഹർജികളിൽ മാത്രമാണ്. എൺപത് ഹർജികളിലടക്കം മറുപടിനൽകാൻ 6 ആഴ്ച സമയംവേണമെന്ന് അറ്റോർണി ജനറലായ കെകെ.വേണുഗോപാൽ ആവശ്യപ്പെട്ടു.
അതേസമയം നിയമം നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ഒരിടക്കാല ഉത്തരവ് ഇറക്കാൻ സുപ്രീംകോടതി തയ്യാറായില്ല.
സ്റ്റേ വേണമെന്നാവിശ്യപ്പെടുന്നില്ലെങ്കിലും പൗരത്വഭേദഗതി കേന്ദ്ര സർക്കാരിനോട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടണം എന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ കോൺഗ്രസ് നേതാവും അഡ്വക്കേറ്റുമായ കപിൽസിബൽ പറഞ്ഞു.
ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ സഞ്ജീവ്ഖന്ന, അബ്ദുൾ നസീറെന്നിവരും ഉണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതികൾ വാദം കേൾക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.