
തിരുവനന്തപുരം: സംഘ്പപരിവാറിനെ വെട്ടിലാക്കി വെളിപ്പെടുത്തലുമായി രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ. കോളജിൽ പഠിക്കുന്ന കാലഘട്ടത്തിൽ താൻ ആർഎസ്എസുകാരനായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി.
ന്യൂസ് പതിനെട്ട് കേരളത്തിന്റെ ചാനൽ ഷോയിൽ ആണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. കോളജ് പഠനകാലത്ത് ആർഎസ്എസ് പ്രവര്‍ത്തകനായിരുന്ന താൻ. കാക്കി ട്രൗസറും അടക്കം ധരിച്ച് ശാഖയില്‍ പോയിരുന്നു. ആര്‍എസ്എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ട് എന്നും. തനിക്ക്
തിരിച്ചറിവ് വന്നതോടെ ആണ് ആര്‍എസ്എസ് സംഘടനയിൽ നിന്ന് വിട്ടുപോന്നതെന്നും കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി. ആർഎസ്എസിന്റെ ദേശസങ്കല്‍പം വേറെയാണെന്നും അദ്ദേഹം ചാനൽ പരിപാടിയിൽ പറഞ്ഞു.
ഏറെ നിരാശയോടെയാണ് സിവിൽ സർവീസിൽ നിന്ന് രാജിവെച്ചതെന്നും. ഇന്ന് താൻ ഇവിടെ ഇരിക്കുന്നത് പ്രതീക്ഷയോട് കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പൗരത്വ ഭേദഗതി ബിൽ വിഷയത്തിലും. കാശ്മീരിലെ നീതി നിഷേധത്തിനെതിരേയും കണ്ണൻ ഗോപിനാഥൻ രംഗത്തെത്തിയിരുന്നു.