
മലപ്പുറം : പൗരത്വഭേദഗതി നിയമത്തിനെതിരെ അഭിഭാഷകര്‍ മലപ്പുറത്ത് ശൃംഖല തീര്‍ത്തു. പൗരത്വം മതത്തിന്റെ പേരിൽ നിര്‍ണ്ണയിക്കുകയെന്നത് ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളി ആണ്.
തുല്ല്യതയും, സമത്വവും, ഏകതയും ഉദ്‌ഘോഷിക്കുന്ന ഭരണഘടന മതത്തിന്റെയൊ, ജാതിയുടെയൊ, ഭാഷയുടെയൊ, ലിംഗത്തിന്റെയൊ, ദേശത്തിന്റെയൊ അങ്ങനെ യാതൊന്നിന്റെ പേരിലുമുള്ള വിവേചനം പാടില്ല എന്ന് പറയുമ്പോൾ.
അതെല്ലാം തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ മതേതര സംസ്‌കാരത്തെ ഇല്ലാതാക്കി മത രാഷ്ട്രം രൂപീകരിക്കാന്‍ ഭരണകൂടം തന്നെ ശ്രമിക്കുമ്പോള്‍ സകലതുറകളിലും പ്രതിഷേധങ്ങള്‍ രൂപപ്പെട്ടപ്പോള്‍ അഭിഭാഷകരും സമരാഗ്‌നിക്കൊപ്പം പ്രതിഷേധ രംഗത്തിറങ്ങുകയുണ്ടായി.ജില്ലയിലെ അഭിഭാഷകരെ ആകെ അണിനിരത്തി അഭിഭാഷക ശൃംഖല തീര്‍ത്തു.
മലപ്പുറം കുടുംബകോടതി പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കെ എസ് ആര്‍ ടി സി പരിസരത്ത് അഭിഭാഷക പ്രതിഷേധ ശൃീഖല തീര്‍ത്തു..
അഡ്വ.കൃഷ്ണന്‍ നമ്പൂതിരി ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു.
ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. മൊയ്തീന്, അഡ്വ.കേശവന്‍ നായര്‍,അഡ്വ. മനാഫ്,അഡ്വ.സുജാത വര്‍മ്മ , അഡ്വ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. മലപ്പുറം ബാര്‍ അസോ ഷിയേഷന്‍ പ്രസിഡണ്ട് അഡ്വ.ഹമീദ്, അദ്ധ്യക്ഷം വഹിച്ചു.അഡ്വ.ു ബഷീര്‍ സ്വാഗതവും, അഡ്വ.ടി.കെ സുള്‍ഫിക്കര്‍ അലി നന്ദിയും പറഞ്ഞു.