
ന്യൂഡൽഹി: മോഡിസർക്കാരിനെ വെട്ടിലാക്കി ബംഗാൾ ബിജെപി ഘടകം വൈസ് പ്രസിഡന്റും സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനുമായ ചന്ദ്രകുമാർ ബോസ്.
ഇന്ന് നമ്മുടെ രാജ്യം തകർന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സമുദായങ്ങൾക്കുള്ളിൽ ഇന്ന് യാതൊരു ഐക്യവുമില്ല. താൻ കൂടുതൽ വിശദാംശങ്ങളൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ ടീവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.
പൗരത്വ ബില്ലിന്റെ കാര്യം ചൂണ്ടിക്കാട്ടാതെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. നേതാജിയുടെ മാത്രുക മുൻനിർത്തി പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ രാജ്യം ഭിന്നിക്കപ്പെടുമെന്നും ഒരിക്കൽ കൂടി വിഭജനം ഉണ്ടായേക്കാം എന്നും, മോദിക്ക് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പൗരത്വ നിയമഭേദഗതിക്ക് എതിരെയും രംഗത്തെത്തിയിരുന്നു. നിയമം അടിച്ചേൽപ്പിക്കരുത് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.