
എടപ്പാൾ: വിവാദമായ പൗരത്വബില്ലിനെ അനുകൂലിച്ച് എടപ്പാളിൽ ബിജെപി നടത്തിയ റാലിക്ക് പ്രവർത്തകർ പോലും എത്തിയില്ല. വിരലിലെണ്ണാവുന്നവർ മാത്രമാണ് റാലിക്കെത്തിയത്.
ജനഗരണ റാലിയിലെ ജനപങ്കാളിത്തം കുറഞ്ഞതിൽ നേതാക്കൾക്കിടയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. തട്ടാൻപടി മുതൽ വട്ടംകുളം വരെ റാലി നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
നേരത്തെ ഇതേ റൂട്ടിൽ ബില്ലിനെ എതിർത്ത് നാട്ടുകാരുടെ വമ്പൻ റാലി നടന്നിരുന്നു. അതിന് മറുപടിയെന്നോണമാണ് ബിജെപി റാലി നടത്തിയത്. എന്നാൽ ആളില്ലാത്തതിനാൽ പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ