
എടപ്പാൾ: നവമാധ്യമങ്ങൾ വഴി വട്ടംകുളത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സംഭവത്തിൽ രണ്ട് പേർക്കെതിരെ ചങ്ങരംകുളം പോലിസ് കേസ് കേസെടുത്തു. വട്ടംകുളം, അണ്ണക്കംപാട് സ്വദേശികൾക്കെതിരെയാണ് കേസെടുത്തത്.
പൗരത്വനിയമത്തെ അനുകൂലിച്ച് ബിജെപി വട്ടംകുളത്ത് നടത്തിയ പൊതുപരിപാടിക്കിടെ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം നല്‍കിയെന്ന പരാതിയിലാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ രണ്ട് പേരേയും പിന്നീട് ജാമ്യത്തിൽ വിട്ടു.ഇവരുടെ മൊബൈല്‍ഫോണുകള്‍ കോടതിക്ക് കൈമാറി