
കാട്ടാക്കട: സ്വന്തം ഭൂമിയിലെ മണ്ണ് കടത്തൽ ചോദ്യം ചെയ്ത യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊന്ന് മണ്ണ് മാഫിയ. സംഗീത് എന്ന യുവാവാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട സംഗീത് പ്രവാസി ആണെന്നാണ് റിപ്പോർട്ട്. കാട്ടക്കട അമ്പലത്തിന്‍കാല കാഞ്ഞിരവിളയിലാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്.
അനതിക്യത മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഉണ്ടായ തര്‍ക്കം ആണ് കൊലപാതകത്തിന് കാരണം എന്നാണ് റിപ്പോർട്ട്. ജെസിബിയുടെ കെെ കൊണ്ട് തലയ്ക്കടിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്
പ്രതികള്‍ സംഭവത്തിനുശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്ന സജു ഒളിവിലാണ്. ഉടനെ തന്നെ പ്രതികളെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു