
മലപ്പുറം: കുറ്റിപ്പുറത്ത് ഹെെന്ദവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ട്വിറ്ററിൽ കൂടി പ്രചാരണം നടത്തിയ സംഭവത്തിൽ ബി.ജെ.പി എംപി ശോഭ കരന്തലജെക്കെതിരെ കേസ് കേസെടുത്തു.153 A വകുപ്പ് പ്രകാരം മതസ്പർദ്ധ വളർത്താനുള്ള ശ്രമത്തിനെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്.
കുറ്റിപ്പുറം പഞ്ചായത്തിലെ ഹിന്ദുക്കള്‍ പൗരത്വ ബില്ലിനെ അനുകൂലിച്ചെന്ന കാരണത്താല്‍ കുടിവെള്ളം നിഷേധിച്ചിരിക്കുന്നു. കേരളമിപ്പോള്‍ മറ്റൊരു കശ്മീരാകാനുള്ള ശ്രമത്തിലാണ്. സേവാഭാരതിയാണ് ഇവര്‍ക്ക് വെള്ളം നല്‍കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ സമാധാനപരമായ അസഹിഷ്ണുത ദേശീയതലത്തിൽ ഉള്ള പ്രത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമോ?,’ ശോഭ കരന്ദ്‌ലജെ ട്വീറ്റിലൂടെ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
ഇതിനെതിരെയാണ് പോലീസ് കേസെടുത്തത്. നിരവധിപേര്‍ വാർത്ത തെറ്റാണെന്ന് ശോഭയുടെ ട്വീറ്റിന് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു ഇവർ ഇതുവരെ ട്വീറ്റ് പിന്വലിച്ചിട്ടില്ല.
കുറ്റിപ്പുറം പൈങ്കണ്ണൂര്‍ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ട്. പ്രദേശവാസികള്‍ വെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം കുറഞ്ഞപ്പോള്‍, മറ്റു വഴികൾ ആശ്രയിക്കാന്‍ ഉടമ ആവശ്യപ്പെടുക ആണ് ഉണ്ടായത് എന്ന് പരാതിക്കാരൻ വ്യക്തമാക്കി.
ഇതെ തുടർന്ന് വെള്ളം എത്തിച്ച് നൽകുന്ന ചിത്രം ആണ്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ഹിന്ദുക്കളെ വെള്ളമെടുക്കാന്‍ കിണറിന്റെ ഉടമസ്ഥൻ സമ്മതിച്ചില്ല എന്ന തരത്തിൽ ബിജെപി എംപി പ്രചരിപ്പിച്ചത് എന്ന് പരാതിയിൽ പറയുന്നു.