
കൊച്ചി: കഴിഞ്ഞ ദിവസം പാവക്കുളം ക്ഷേത്രത്തിൽ സിഎഎയെ ന്യായികരിച്ച് നടത്തിയ പരിപാടിക്കിടെ എതിർപ്പുമായി രംഗത്ത് എത്തിയ യുവതിയെ കയ്യേറ്റം ചെയ്‌തതിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം പേയാട് സ്വദേശി ആയ യുവതി ഇന്നലെയാണ് പരാതി നൽകിയത്.
ബിജെപി. വിഎച്ച്‌പി, പ്രവർത്തകർക്കെതിരെയാണ് എറണാകുളം പോലീസ് കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിക്കൽ, സംഘംചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണി, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
കഴിഞ്ഞദിവസം സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായ മാറിയിരുന്നു ഒരു വിഭാഗം സ്ത്രീകൾ. അഭിപ്രായം രേഖപ്പെടുത്തിയതിന് യുവതിയോടു തട്ടി കയറുന്നതും അക്രമിക്കാൻ തുടങ്ങുന്നതുമായിരുന്നു വീഡിയോയിലെ പ്രസക്തഭാഗങ്ങൾ. തുടർന്ന് യുവതിയെ അസഭ്യം പറഞ്ഞു സംഘ്പരിവാർ പ്രവർത്തകർ അടക്കം രംഗത്ത് എത്തിയിരുന്നു.
സ്ത്രീയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പുറമേ മത വിദ്വോഷമുണ്ടാക്കുന്ന രീതിയിലും പരിപാടിയിൽ പങ്കെടുത്തവർ സംസാരിച്ചിരുന്നു. മക്കളെ ഇതരമതസ്ഥരിൽനിന്ന് രക്ഷപ്പെടുത്താനാണ് നെറ്റിയിൽ സിന്ദൂരം തൊടുന്നത് എന്നും. തനിക്ക് പെണ്‍മക്കളുണ്ടെന്നും അവരെ കാക്ക കൊത്താതിരിക്കാനാണ് നിയമത്തെ അനുകൂലിക്കുന്നതെന്നുമുള്ള വർഗീയ പരാമർശങ്ങളാണ് വീഡിയോയിൽ ഒരു സ്ത്രീ നടത്തിയത്