
മലപ്പുറം: സംസ്ഥാനത്തെ പാരലൽ കോളേജ് വിദ്യാർത്ഥികൾക്കായി സ്റ്റേറ്റ് പാരലൽ കോളേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കായികമേളയ്ക്ക് പാണ്ടിക്കാട് ।RB ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ ക്കമായി. ജൂനിയർ, സീനിയർ വിഭാഗത്തിലായി 48 ഇനങ്ങളിലാണ് മത്സരം. വിവിധ ജില്ലകളിൽ നിന്നായി 500 ഓളം കുട്ടികൾ പങ്കെടുത്തു.
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി അജിത് കായികമേള ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി പിടി മൊയ്തീൻകുട്ടി അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് എ പ്രഭാകരൻ പതാക ഉയർത്തി.അൻസിദ ബാബുരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.