fbpx

സൈബർ ആക്രമണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആതിര; വനിതാ കമ്മീഷന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് : ജോസഫൈൻ

കൊച്ചി: പാവക്കുളത്ത് സംഘ്പപരിവാർ പരിപാടിയിൽ പ്രതിഷേധിച്ച ആതിരയെ വനിതാകമ്മീഷൻ അംഗങ്ങൾ സന്ദർശിച്ചു. വീടിന് പുറത്തിറങ്ങാന്‍ രണ്ട് ദിവസമായി കഴിയുന്നില്ലെന്നും. സോഷ്യൽ മീഡിയയിലൂടേയും ഫോണിലൂടെയും വലിയ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും. സെെബർ അക്രമം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആതിര പറഞ്ഞു.

വ്യാജ സോഷ്യല്‍മീഡിയാ പ്രൊഫൈലുകളില്‍ നിന്നാണ് തനിക്കെതിരെ അക്രമം നടക്കുന്നതെന്നും അവർ വ്യക്തമാക്കി. അതേസമയം അക്രമികൾക്കെതിരെ കേസെടുക്കുമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ വ്യക്തമാക്കി. പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം നടക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും അവർ പറഞ്ഞു.

ആതിരയില്‍ നിന്നും കൂടുതൽ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനായാണ് വനിത കമ്മീഷന്‍ അംഗങ്ങൾ നേരിട്ടെത്തിയത്. ആതിരയ്ക്കെതിരെയുണ്ടായ അതിക്രമം അപലപനീയമാണെന്നും ജോസഫൈന്‍ പ്രതികരിച്ചു. അന്വേഷണങ്ങളെ സംബന്ധിച്ച് ഇതുവരെയെടുത്ത റിപ്പോര്‍ട്ട് പൊലീസിനോട് തേടുമെന്നും അവർ വ്യക്തമാക്കി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button