
കാസർകോട്: മഞ്ചേശ്വരത്ത് അധ്യാപിക ബി.കെ.രൂപശ്രീയെ സഹ അദ്യപകൻ കൊന്നത് അതിദാരുണമായി. സാമ്പത്തിക ഇടപാടിലും സൗഹൃദത്തിലും ഉണ്ടായ തർക്കമാണ് അധ്യാപികയെ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ഏതാനും ആഴ്ചകൾ മുന്പാണ് മൃതദേഹം കുമ്പള കോയിപ്പാടി കടപ്പുറത്തു കണ്ടെത്തിയത്. മഞ്ചേശ്വത്ത് സ്കൂളിലെ ചിത്രകലാധ്യാപകൻ കെ.വെങ്കിട്ടരമണ കാരന്തർ (42), അയൽവാസി നിരഞ്ജൻ കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
പല സ്ഥലങ്ങളിലും മൃതദേഹം കളയാൻ നോക്കി പരാജയപ്പെട്ടശേഷമാണ് കടലില്‍ തള്ളിയതെന്ന് പ്രതികൾ പറഞ്ഞു. സഹപ്രവർത്തകൻ ശല്യപ്പെടുത്തിയെന്ന രൂപശ്രീയുടെ വീട്ടുകാരുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.
കഴിഞ്ഞ 16നു രൂപശ്രീയെ വെങ്കിട്ടരമണ
തർക്കങ്ങൾ പറഞ്ഞു തീർക്കാനെന്ന പേരിൽ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. വെങ്കിട്ടരമണ രൂപശ്രീയെ ജാമ്യക്കാരിയാക്കി എടുത്ത ലോണിനെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് നിഗമനം.
സംസാരത്തിനിടെ തർക്കങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇറങ്ങിയോടാൻ ശ്രമിച്ച യുവതിയേ വെങ്കിട്ടരമണയും, നിരഞ്ജൻ കുമാറും ചേർന്നു അതിക്രമിക്കുകയും തടയുകയും ചെയ്തശേഷം. ബക്കറ്റിലെ വെള്ളത്തിൽ തലമുക്കിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.