
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടികയ്‌ക്കെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് കെ.മുരളീധരൻ.കെപിസിസി പട്ടികയിൽ താമര ചിഹ്നത്തിൽ മത്സരിച്ചവരും ഇടംപിടിച്ചെന്ന് മുരളീധരൻ വ്യക്തമാക്കി. നേരത്തെ ബിജെപിയിൽ പോയി തിരികെ എത്തിയ പ്രമുഖനെ ലക്ഷ്യം വച്ചാണ് മുരളിയുടെ ഒളിയമ്പ്.
കെപിസിസിയുടെ പുറത്തിറങ്ങിയ പുതിയ ഭാരവാഹി പട്ടിക പോലെയാണ് വരുന്ന തിരഞ്ഞെടുപ്പൈലെ സ്ഥാനാർഥി പട്ടികയെങ്കിൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും മുരളീധരൻ എംപി പറഞ്ഞു.
“കെപിസിസി ഭാരവാഹി പട്ടികയിൽ ബൂത്തിലിരിക്കേണ്ടവർ പോലും ഉണ്ടെന്നും. പാർട്ടി പ്രവർത്തിന് ആളില്ലാതായി എന്നും മുരളീധരൻ പരിഹസിച്ചു. കൂടുതൽ പേരെ ഇനിയും ഉൾപ്പെടുത്തി കുളമാക്കരുത് എന്നും കേ.കെ.മുരളീധരൻ പറഞ്ഞു.
ഹെെക്കമാൻഡ് 47 അംഗ ഭാരവാഹി പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 130 ഭാരവാഹികളുടെ പേര് അടങ്ങിയ കെപിസിസിയുടെ ജംബോ പട്ടിക ഹൈക്കമാൻഡ് വെട്ടിച്ചുരുക്കിയാണ് പുതിയ പട്ടിക.
കെ.പി.ധനപാലൻ, പി.സി.വിഷ്‌ണുനാഥ്, ശൂരനാട് രാജശേഖരൻ, ഏഴുകോൺ നാരായണൻ ജോസഫ് വാഴയ്ക്കൻ, കെ.സി.റോസക്കുട്ടി, മോഹൻ ശങ്കർ, സി.പി.മുഹമ്മദ്, മൺവിള രാധാകൃഷണൻ, പത്മജ വേണുഗോപാൽ, ടി.സിദ്ദിഖ്, ശരത്ചന്ദ്രപ്രസാദ്, എന്നിവരാണ് വെെസ് പ്രസിഡന്റുമാർ. 47 അംഗ പട്ടികയിൽ മൂന്ന് വനിതകളാണുള്ളത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.