
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ആരീഫ് മുഹമ്മദ് ഖാന്‍. റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ആണ് ഗവർണർ അഭിനന്ദനം രേഖപ്പെടുത്തിയത്.
കേരളം കൈവരിച്ച നേട്ടം അഭിനന്ദനാര്‍ഹമാണെന്നും. പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം വികസന മുന്നേറ്റത്തിലാണെന്നും, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം എന്നീ രംഗങ്ങളില്‍ കേരളം നേട്ടമുണ്ടാക്കിയെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
കേരളം പല മേഖലയിലും മുന്നിലാണെന്നും, വികസനത്തിന്റെ കാര്യത്തിൽ കേരളം പലസംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാരാളം നിക്ഷേപം ഉറപ്പാക്കാന്‍ ലോക കേരള സഭയിലൂടെ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.