
കൊല്ലം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി കൊല്ലം ബിഷപ്പ് പോള്‍ മുല്ലശ്ശേരി. ഹിറ്റ്ലറുടെ ഭരണത്തിനു സമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്ത ഇലക്ഷന് ഉണ്ടാകുമോയെന്ന് അറിയില്ലെന്നും. ഏകാധിപതി ഹിറ്റ്ലര്‍ ഭരണഘടനയെ മുത്തിയാണ് അധികാരത്തില്‍ ഏറിയതെന്നും. ഹിറ്റ്ലറുടെ അനുഭവം ലോകത്തിന് പാഠമാക്കണം അദ്ദേഹം പറഞ്ഞു.
ഭരണഘടനാ സംരക്ഷണ ദിനാചരണ യോഗത്തില്‍ കൊല്ലം ചവറതെക്കുഭാഗം സെയിന്റ് ജോസഫ് പള്ളിയില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ്. അപ്പോളാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയതെന്ന് കെെരളിഓൺലൈനാണ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം പൗരത്വഭേദഗതി നിയമത്തിനെതിരെ ഇടയലേഖനവുമായി ലത്തീൻ കത്തോലിക്കാ മെത്രാൻ സഭയും രാവിലെ രംഗത്തെത്തിയിരുന്നു. ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല രാജ്യത്തെ സർവ ജനങ്ങളുടെയും പ്രശ്നമാണെന്ന് ഇടയലേഖനത്തിൽ പറയുന്നു.