
ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫ് നേതൃത്വത്തിൽ
പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന്റെ കാര്യകാരണം വ്യക്തമാക്കി ഫാദര്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ്.
പ്രധാനമായും രണ്ട് കാരണങ്ങള്‍കൊണ്ടാണ് മനുഷ്യശൃംഖലയില്‍ ഞാൻ പങ്കെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. അതില്‍ ഒന്ന് ഞാനൊരു ഇന്ത്യന്‍ പൗരനായത് കൊണ്ടാണ്. ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കപ്പെടുന്നുവെന്നുള്ള ഒരു ഭീതി രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തിൽ. നമ്മുടെ ഭരണഘടന സംരക്ഷിക്കാന്‍ എനിക്കുമുത്തരവാദിത്തമുണ്ടെന്ന ബോധ്യത്തിലാണ് ആലപ്പുഴയിൽ നടന്ന മനുഷ്യശൃംഖലയില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ കാരണം ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ്. ഞാന്‍ വിശ്വസിക്കുന്ന ക്രിസ്തുവൊരു അഭയാര്‍ത്ഥിയായിരുന്നു. ജനിച്ചു വീണയുടെ സാമ്രാജ്യത്വ ശക്തികള്‍ ക്രിസ്തുവിനെ ഉന്നംവെക്കുകയും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്ത സാഹചര്യത്തിൽ മാതാപിതാക്കള്‍ക്ക് ക്രിസ്തുവിനേയും കൊണ്ട് വേറൊരു രാജ്യത്തേക്ക് പാലായനം ചെയ്യേണ്ടിവന്നു. യേശുക്രിസ്തുവും ഒരു അഭയാര്‍ത്ഥി ആയിരുന്നു.
വ്യക്തിപരമായി ഒരു ഇടതു ചിന്തയുള്ളയാളാണ് താനെന്നും അതും മനുഷ്യശ്രിഖലയിൽ പങ്കെടുക്കാൻ കാരണമായിട്ടുണ്ടെന്നെും. നിയമത്തിന്റെ ബലിയാടായി മുസ്ലീം ജനവിഭാഗം മാറുന്ന സാഹചര്യത്തില്‍ അവരോട് ഒപ്പം നില്‍ക്കേണ്ടത് മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന. ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ കൂടി ചുമതലയാണ് എന്നുള്ള ബോധ്യം കൊണ്ട് കൂടിയാണ് എൽഡിഎഫ‌് നേത്യത്വത്തിൽ നടന്ന മനുഷ്യ ശൃംഖലയില്‍ അണിചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.