
തിരുവനന്തപുരം: ഇന്നലെ നടന്ന എൽഡിഎഫിന്റെ മനുഷ്യ ചങ്ങലയിൽ യുഡിഎഫ് ആണികൾ പങ്കെടുത്തത് ഗൗരവമായി കാണണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വനിയമഭേദഗതിക്കെതിരെ യുഡിഎഫ് സമരം ശക്തമാണമെന്നും മുരളീധരൻ പറഞ്ഞു. ഇക്കാര്യങ്ങൾ താൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ചെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം ഇന്ന് നടക്കാനിരിക്കുന്ന കെപിസിസി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ഇത് സമ്പന്തിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് മുരളീധരൻ വ്യക്തമാക്കി. മുൻ പ്രസിഡണ്ട് ആയ തന്നെ വിളിക്കണോയെന്ന് തീരുമാനിക്കുന്നത് കെപിസിസി പ്രസിഡണ്ട് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.