
കോഴിക്കോട്: എൽഡിഎഫ് നേതൃത്വത്തിൽ ഞായറാഴ്ച നടന്ന മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്തതിന് മുസ്ലിംലീഗ് സസ്പെൻഡ് ചെയ്തംകെ.എം. ബഷീർ പ്രതികരണവുമായി രംഗത്ത്. ഇത്തരത്തിലുള്ള പരിപാടി എൽഡിഎഫ് നടത്തിയാൽ താൻ ഇനിയും പങ്കെടുക്കുമെന്നും മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റുകൂടിയായ ബഷീർ വ്യക്തമാക്കി.
ഇത്തരം കാര്യങ്ങൾക്കായി എല്ലാ പാര്‍ട്ടികളും ഇന്നല്ലെങ്കില്‍ നാളെ ഒരുമിക്കേണ്ടി വരുമെന്നും. കേരളത്തില്‍ ഏത് പാര്‍ട്ടിക്കാണ് ജനാധിപത്യപരമായ, അച്ചടക്കത്തോടെയുള്ള സമരം വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റമുള്ളതെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ ആർഎസ്എസിനെതിരെ ഒരുമിച്ചു പോരാടാം എന്ന് എ കെ ആൻറണി പറഞ്ഞ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ നിയമത്തിനെതിരെ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യമഹ ശൃംഖലയില്‍ നേതാക്കള്‍ പങ്കെടുത്തത് വിവാദമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു അതിനുപിന്നാലയാണ് ബഷീറിന് സസ്പെൻഷൻ കിട്ടിയത്.
അതേസമയം മനുഷ്യ ശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തത് ഗൗരവമായി കാണണമെന്ന് കെ മുരളീധരൻ എംപിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.