
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാദയെയെക്കുറിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. രോഗത്തെ നേരിടാൻ സർക്കാർ പൂർണ സജ്ജമാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി.
വൈറസിആനെ കാര്യത്തിൽ നല്ല രീതിയിലുള്ള മുന്നൊരുക്കം ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട് എന്നും. ചൈനയിലെ മലയാളികളുടെ സുരക്ഷയും ചികിത്സയും ഉറപ്പാക്കാൻ നോർക്ക വഴി മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.
എറണാകുളത്ത് മൂന്നും, പത്തനംതിട്ട, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, ജില്ലകളിൽ ഒരാൾ വീതവുമാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ക ണണ്ണരീൽ 18പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവരെ എല്ലാം നിരീനിരീക്ഷിക്കുന്നത്.
നിലവിൽ സംസ്ഥാനത്ത് 288 പേരാണ് നിരീക്ഷണത്തിൽ ഉള്ളതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. അതേസമയം തിരുവനന്തപുരത്ത് കൺട്രോൾറൂം പ്രവർത്തനം ആരംഭിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളിലും ഐസൊലേഷൻ വാർഡ് സജ്ജമാക്കാനും നിർദേശം നൽകി.