
കാസർകോട്: സംസ്ഥാനത്ത് അഴിമതി കാണിക്കുന്നവരോട് ഒരുകാരണവശാലും ദയ കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി കാണിക്കുന്നവർ ചെറിയൊരു ശതമാനം മാത്രമേ സർക്കാർ സർവീസിലുള്ള എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി വരുമ്പോഴും സർക്കാർ ഉദ്യോഗസ്ഥർക്ക് അർഹമായ ശമ്പളവും മറ്റാനുകൂല്യങ്ങളും മുടക്കം കൂടാതെ സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരുശതമാനം അഴിമതിക്കാർ കാരണം സിവിൽസർവീസോകാർ മൊത്തം പേരുദോഷം കേൾക്കുകയാണെന്നും വിദ്യാനഗഗറിൽ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് ശേഷമുള്ള ഉള്ള പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരുവിഭാഗമാളുകൾ അഴിമതി നടത്തുമ്പോൾ എന്തിനാണ് പരാതിപ്പെടുന്നത്. പരാതിപ്പെടുന്നതുകൊണ്ട് കടുത്ത നടപടി ഉണ്ടാകില്ലേ എന്ന ചിന്തയാണ് പലർക്കും എന്നും അദ്ദേഹം പറഞ്ഞു. അഴിമതി കാരോട് ഈ സർക്കാർ ഒരു ദയയും കാണിക്കുന്നതും. അഴിമതിക്കാരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ഓഫീസുകളിലെ ഫയലുകൾ നീക്കാൻ കാലതാമസമുണ്ടാകുന്നത് മാറ്റണമെന്നും. കാര്യങ്ങൾ കാലതാമസമില്ലാതെ നടക്കണം. ചുവപ്പ് നാട ഉണ്ടായിക്കൂടെന്നും. സർക്കാരിന്റെ പ്രവർത്തനം ജനങ്ങൾക്ക് പ്രയോജനപ്പെടണമെന്നും മുഖ്യമന്ത്രി കാസർകോട് പറഞ്ഞു.