
നീലേശ്വർ: കേന്ദ്ര ഭരണത്തിന്റെ ബലത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ട എല്ലാ വിഭാഗം ജനങ്ങൾക്കും എതിരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രത്തിൻറെ ജനദ്രോഹ നയങ്ങൾക്കെതിരെ യുവജനങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് വരുന്നത് പ്രതീക്ഷ ഉളവാക്കുന്നതാണെന്ന് അദ്ദേഹം നീലേശ്വരത്ത് പാർട്ടി പരിപാടിയിൽ വ്യക്തമാക്കി.
പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കേരളം കൊണ്ടുവന്ന പ്രമേയം ഇന്ന് പഞ്ചാബ്, രാജസ്ഥാൻ അടക്കം നടപ്പിലാക്കി. ഇനി ബംഗാളും തെലുങ്കാനയും നടപ്പിലാക്കാൻ പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം കാണിക്കുന്ന ഈ മാതൃക നാളെ രാജ്യം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
13 മുഖ്യമന്ത്രിമാർ പൗരത്വ രജിസ്റ്റർ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി ഇതിനെതിരെ പ്രമേയം പാസാക്കിയാൽ. ജനങ്ങളെ ഭിന്നിപ്പിച്ചു മോഡി ഷാ കൂട്ടുകെട്ടിന് അവർ ആഗ്രഹിക്കുന്നത് പോലേ മുന്നോട്ട് പോകാൻ ആകില്ലെന്നും. ഏപ്രില്‍ ഒന്ന് മുതല്‍ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കാന്‍ പോകുകയാണ്. അതിനോടൊപ്പം സെന്‍സസും നടപ്പാക്കാനാണ് ശ്രമമെന്നും യെച്ചൂരി പറഞ്ഞു.
രണ്ടാം മോദിസര്‍ക്കാര അതികാരത്തിൽ എത്തിയശേഷം ഏകദേശം 7 മാസം പിന്നിടുമ്പോഴും രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളൊന്നും അവരുടെ പരിഗണനയിലില്ലെന്നും യെച്ചൂരി വിമർശിച്ചു. തെരുവിൽ കുടിൽകെട്ടി കഴിയുന്നവർക്കും വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കും ആരാണ് അടിസ്ഥാന രേഖകൾ നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ പദ്ധതിയില്‍ നമ്മൾ നൽകുന്നമറുപടി തൃപ്തികരമല്ലെങ്കില്‍ സംശയത്തിന്റെ പട്ടികയില്‍ അവരെ ഉള്‍പ്പെടുത്തും. അവരുടെ പൗരത്വം പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നും യെച്ചൂരി വ്യക്തമാക്കി.