
കല്‍പ്പറ്റ: രാജ്യത്ത് നിലവിലുള്ള അവസ്ഥകള്‍ മനസിലാക്കി യുവാക്കള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് നടൻ ടൊവിനോ തോമസ്. ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാരായുടെ നവീകരിച്ച പതിപ്പ് വയനാട് കാട്ടികുളത്ത് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ടോവിനോ.
എനിക്ക് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടികളോടോ ഭയങ്കരമായ ഇഷ്ടകൂടുതലോ ഇഷ്ടകുറവോ ഉള്ള ആളല്ല താനെന്ന് ഇതിന് മുന്പ് പറഞ്ഞിട്ടുള്ളതാണ് എങ്കിലും. ആശയപരമായി തനിക്ക് ഇടതുപക്ഷ ചിന്താഗതികളോടാണ് അടുപ്പമുളളതെന്നും ടൊവീനോ തോമസ് വ്യക്തമാക്കി. നിറഞ്ഞ കെെയ്യടിയോടെയാണ് തിങ്ങിനിറഞ്ഞ സദസ് അദ്ദേഹത്തിന്റെ പ്രസംഗത്തെ വരവേറ്റത്.
പത്രങ്ങളും വാരികകളും വായിക്കുന്നതിനു തുല്യമാകില്ല ഓൺലൈൻ വായന എന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, സെക്രട്ടറി എ.എ റഹീം എന്നിവരും പങ്കെടുത്തു.