
തിരുവനന്തപുരം: ആർഎസ്എസിന്റേയും അമിത് ഷാ യുടെയും ഏജന്റാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു കൊണ്ട് നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ചപ്പോളാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തെ അപമാനിച്ച ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. മുഖ്യമന്ത്രിക്ക് ഗവർണറുടെ കാൽ പിടിക്കേണ്ട ഗതികേടാണെന്നും ചെന്നിത്തല പറഞ്ഞു.
ആരിഫ്മുഹമ്മദ് ഖാൻ കഴിഞ്ഞ 5 വർഷം കേരളത്തിന്റെ ഗവർണറായിരുന്ന പി.സദാശിവത്തെ മാതൃകയാക്കണമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഗവർണറെ തിരിച്ചു വിളിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു.