
ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി താരങ്ങളെ പാർട്ടിയിൽ ചേർത്ത് ജനങ്ങളെ ആകർഷിക്കാൻ പുതിയ നീക്കവുമായി ബിജെപി. ബാഡ്മിന്റൺതാരം സൈനനേവാൾ ഇന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപിയിൽ ചേർന്നു.
പ്രധാനമന്ത്രി മോദിയേ പിന്തുണച്ചുകൊണ്ടുള്ള സൈനനേവാളിന്റെ ട്വീറ്റുകൾ അടുത്തിടെ ഏറെ ചർച്ച ആയിരുന്നു. 29-കാരിയായ സൈന നേവാൾ ഹരിയാന സ്വദേശിയാണ്.
മുൻപ് തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ അടക്കം രംഗത്തിറങ്ങി ബിജെപി പ്രചാരണം നടത്തിയിരുന്നു ഇത് നേട്ടമായ പശ്ചാത്തലത്തിലാണ് ബാഡ്മിന്റൺ താരം സൈനയെ ഇറക്കി ബിജെപിയുടെ പുതിയ നീക്കം.