
തിരുവനന്തപുരം: നിയമസഭയിൽ നടന്ന നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ടാണ് താനിത് വായിക്കുന്നുതെന്ന് ഗവർണർ വ്യക്തമാക്കി. ഇതിനോട് വ്യക്‌തിപരമായി വിയോജിപ്പ് എനിക്കുണ്ടെന്നും വ്യക്തമാക്കി കൊണ്ടാണ് 18മത് പാരഗ്രാഫ് ഗവർണർ സഭയിൽ വായിച്ചത്.
കഴിഞ്ഞദിവസമാണ് പൗരത്വ ബില്ലിനെതിരെ വിമർശനമുള്ള 18ആം. പാരഗ്രാഫ് വായിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയത്. എന്നാൽ പൗരത്വബില്ലിനെതിരെ നിയമസഭയിൽ വതരിപ്പിച്ച ഭാഗങ്ങൾ വായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുപുലർച്ച ഗവർണർക്ക് കത്തയച്ചിരുന്നു.
മന്ത്രിസഭയുടെ നിർദേശങ്ങളും ഉപദേശങ്ങളുമടക്കം ഭരണഘടനയുടെ 176-ആം വകുപ്പ് പ്രകാരമാണ് നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നത്. ആയതിനാൽ മന്ത്രിസഭ ഏകകണ്ഠമായി അംഗീകരിച്ച നയപ്രഖ്യാപനം പൂർണമായിത്തന്നെ താങ്കൾ വായിക്കണമെന്നും. അതിൽ കൂട്ടിച്ചേർക്കലുകളോ, ഒഴിവാക്കലുകളോ പാടിലെന്നും മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി ഇതോടെയാണ് ഗവർണർ വഴങ്ങിയത്.
മുഖ്യമന്ത്രി അയച്ച കത്തിന്റെ കോപ്പി പുറത്തുവന്നതോടേ ഗവർണറെ ചട്ടംപഠിപ്പിച്ച മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ അടക്കം രംഗത്തെത്തിയിട്ടുണ്ട്. “പൗരത്വ ബില്ലിനെതിരെ പാസാക്കിയ പ്രമേയത്തെ എതിർത്ത ഗവർണറെ കൊണ്ടുതന്നെ നിയമസഭയിൽ പ്രമേയം വായിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാസ്സാണെന്ന രീതിയിൽ ഇടതു പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.” എന്നാൽ പ്രതിപക്ഷത്തെ സമ്പന്തിച്ച് ഇത് വലിയ തിരിച്ചടിയാണ്.