
മലപ്പുറം: പൗരത്വ നിയമത്തിനെതിരെ ഇടത് മുന്നണി നടത്തിയ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തുയെന്ന കാരണത്താൽ മുസ്ലീം ലീഗ് സസ്പെൻഡ് ചെയ്ത കെഎ ബഷീർ വീണ്ടും ഇടതുവേദിയിൽ.
എൽഡിഎഫ് ഘടകക്ഷി ആയ ഐൻഎൽ പൗരത്വനിയമഭേദഗതിക്കെതിരെ നടത്തുന്ന ഉപവാസ സമരത്തിലാണ് കെഎ ബഷീർ വീണ്ടും പങ്കെടുക്കുത്തത്.
പൗരത്വബില്ലിനെതിരായ സമരങ്ങളിൽ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്ന മുൻനിലപാട് ആവർത്തിച്ച അദ്ദേഹം ഇന്ന് യുഡിഎഫ് നടത്തുന്ന മനുഷ്യ ഭൂപടത്തിലും താൻ പങ്കെടുക്കുമെന്നും പറഞ്ഞു.
വൈകിയാണെങ്കിലും മുസ്ലിം ലീഗ് തന്നെ മനസ്സിലാക്കുമെന്നും. തന്നെ ലീഗ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.