
വയനാട്: പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശവുമായി വയനാട് എംപി രാഹുൽ ഗാന്ധി രംഗത്ത്. ഗോഡ്‌സേയും മോദിയും ഒരേ ആശയത്തിന്റെ വക്താക്കൾ ആണെന്ന് രാഹുൽ കൽപറ്റയിൽ യുഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ
സംരക്ഷണ പരിപാടിയിൽ വ്യക്തമാക്കി.
രാജ്യത്തെ വിഭജിച്ച് നരേന്ദ്ര മോഡി വെറുപ്പ് വളർത്തി കൊള്ളയടിക്കുന്നുവെന്നും. ഇന്ത്യൻ ആശയങ്ങളെ അടക്കം മോദി വെല്ലുവിളിക്കുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇന്ത്യക്കാർക്ക് ഇന്ത്യൻ പൗരന്മാരാണ് എന്ന് തെളിയിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. പൗരത്വം തെളിയിക്കാൻ പറയാൻ മോദി ആരാണെന്നും രാഹുൽ ഗാന്ധി വിശ്വസിച്ചു.
രാജ്യത്തെ യുവാക്കളുടെ ഭാവി ഇല്ലാതായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തിയിരിക്കുകയാണെന്നും ആളുകളെ വിശ്വാസത്തിന്റെ പേരിൽ തുറങ്കിലടയ്ക്കുന്ന അവസ്ഥയുണ്ടെന്നും. രാജ്യത്തിനെതിരെ രാജ്യത്തെ ആളുകൾ തന്നെ യുദ്ധം ചെയ്യുന്ന സാഹചര്യമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ ഗോഡ്സെയുടെ തത്വശാസ്ത്രത്തിന് എതിരെ പോരാടിയ പോലേ മോദിക്കെതിരെയും പോരാടണമെന്നും നമ്മൾ ഉറപ്പായും വിജയിക്കുമെന്നും രാഹുൽ പറഞ്ഞു.