
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 72ാം രക്തസാക്ഷിത്വ ദിനമായ ഇന്ന്. മഹാത്മാഗാന്ധിക്ക് പ്രണാമമർപ്പിച്ച് ബിജെപിയുടെ കേരള നേതൃത്വം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രൂക്ഷ പ്രതികരണവുമായി മലയാളികൾ. ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സയെ കുറിച്ച് കുറിപ്പിൽ പരാമർശിക്കാത്തതാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്.
“ഇത്രയും എഴുതിയ സ്ഥിതിക്ക് ഗാന്ധിജിയെ ഇടിച്ച ആ ഓട്ടോറിക്ഷ ഏതാണെന്നു കൂടി പറയാമായിരുന്നു എന്നും” “പൊളി ശരത്തെ ട്രാക് മാറ്റ്” “ഗാന്ധിജിയെ കൊന്നത് ആര്? എന്തിനു? എന്നതിനെ പറ്റി ബിജെപി കേരളത്തിന് അറിയില്ല എന്ന് തോനുന്നു.?” എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് കീഴെ മലയാളികൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം