
പാവക്കുളം: പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ക്ഷേത്രത്തിൽ നടന്ന പരിപാടിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയ യുവതിയെ കൈയേറ്റം ചെയ്ത കേസിൽ സംഘ്പപരിവാർ ബിജെപി പ്രവർത്തകർ അടക്കമുള്ള അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തു.
പ്രസന്ന ബാഹുലയൻ, സരള പണിക്കർ, ഡോ. മല്ലിക, സി വി സജിനി, ബിനി സുരേഷ്, എന്നിവർക്കെതിരെയാണ് . എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത് അന്വേഷണചുമതല വനിതാപോലീസിനാണ്. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
പാവക്കുളം ക്ഷേത്രത്തിൽ കഴിഞ്ഞ 21ന് പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാൻ മാതൃസംഗമം വിളിച്ചു ചേർത്തത്. ബിജെപി നേതാവ് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രസംഗം കേട്ടിരുന്ന ആതിര സംശയൾ ചോദിച്ചുകൊണ്ട് എഴുന്നേറ്റത്. മറ്റുസ്ത്രീകൾ ആതിരയെ തടയുകയും ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുകയും. കെെയ്യേറ്റം ചെയ്യുകയുമാണ് ചെയ്തത്.