
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലവധി 90 ദിവസത്തേക്കുകൂടി നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്പെൻഷൻ നീക്കാൻ ഉത്തരവിട്ടത്.
കെ.എം ബഷീര്‍ കാറപകടത്തിൽ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ശ്രീറാമിനെ ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ കാലാവധി ഫെബ്രുവരി 4ന് അവസാനിക്കാനിരിക്കെയാണ് പുതിയ നടപടി.
ശ്രീറാമിനെ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് ഉദ്യോഗസ്ഥ സമിതി കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 90 ദിവസത്തേയ്ക്ക് കൂടീ സസ്പെൻഷൻ നീട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.
കേസിലെ കുറ്റപത്രം വൈകുന്നതുകാരണം 6 മാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താനാവില്ലെന്ന് ചീഫ്സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഇത് സമ്പന്തിച്ച ശുപാര്‍ശയും മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.