
കോട്ടയം: പ്രസംഗത്തിനിടയില്‍ ടിപ്പു സുൽത്താനെകുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്‌ലാം മതത്തെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഞാൻ എതിര്‍ക്കുന്നില്ലെന്നും ഫാ പുത്തന്‍പുരയ്ക്കലച്ഛൻ വ്യക്തമാക്കി.
ആരേയെങ്ങിലും തന്റെ പരമാർശം വേദനിപ്പിച്ചെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നു എന്നും. മുസ്ലിം സഘോദരങ്ങൾ ആയിട്ട് ഒരു ബുദ്ധിമുട്ടുമില്ലെന്നും. ക്രൈസ്തവരും മുസ്ലീങ്ങളും ഒരമ്മയുടെ മക്കളെ പോലെ ലോകത്ത് ജീവിക്കുന്നവരാണ്. ചില തീവ്രവാദ പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തെയാണ് താൻ റഫറ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പള്ളിയിലെ ധ്യാനത്തിനിടെ ഇസ്‌ലാംരാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് ചോദ്യങ്ങൾ വന്നപ്പോൾ. അതിന് മറുപടി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ വിശ്വാസികളാണ് ശിവസേനയുടെ സംരക്ഷണത്തെ കുറിച്ച് പറഞ്ഞത്. ക്രിസ്ത്യൻ കുട്ടികളെ മറ്റുമതസ്ഥർ വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞത് മലബാറിലെ വിശ്വാസികളാണ് ആ കമന്റിന്റെ വെളിച്ചത്തിലാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
കൂനമ്മാവ് എന്ന പരാമര്‍ശം തമാശ ആണെന്നും അദ്ദേഹം പറഞ്ഞു. ടിപ്പുവിന്റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞതും ചരിത്രവസ്തുത അല്ലെന്നും. തന്റെ സ്ഥിരം ശെെലിയിൽ പറഞ്ഞുപോയതാണ് എന്നും ഫാദർ വ്യക്തമാക്കി. സി.എ.എ, അടക്കമുള്ള വിഷയങ്ങളിൽ താൻ മുസ്‌ലിം സമുദായത്തിന്റെ പക്ഷത്താണെന്നും ഫാദർ വ്യക്തമാക്കി.