
പൊത്തുകല്‍: വീടിൻറെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ സിവിൽ എഞ്ചിനീയറായ യുവാവ് അറസ്റ്റിൽ. മലപ്പുറത്തെ എടക്കര സ്വദേശി അരുൺ 30 ആണ് അറസ്റ്റിലായത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ടെറസിന്റെ മുകളിൽ ചാക്കിൽ പാകി മുളപ്പിച്ച നടാന്‍ പാകത്തിനുള്ള അമ്പതിലധികം തൈകളും. പച്ചക്കറിക്കൃഷിയോടൊപ്പം നട്ടിരുന്ന രണ്ട് തൈകളുമടക്കം 60 ന് അടുത്ത് തൈകളാണ് പോലീസ് സംഘം പിടിച്ചെടുത്തത്.
എന്‍ജിനീർ ബിരുദധാരിയായ അരുണ്‍ കുമാര്‍ തൃശൂരിനടതുത്ത് ഡയറിഫാം നടത്തിവരികയാണ്. മലപ്പുറം കോടതിയില്‍ അരുണ്‍കുമാറിനെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവ് തൈകൾ അടക്കം പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് തൈകളുടെ ശേഖരിച്ച സാമ്പിളുകൾ അയക്കും.