
തിരുവനന്തപുരം: പത്രപ്രവർത്തകൻ കെ എം ബഷീറിനെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഇന്നാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.
100 സാക്ഷികളാണ് കേസിലുള്ളത്. 66 പേജുള്ള കുറ്റപത്രത്തില്‍ എഴുപത്തിയഞ്ചിനടുത്ത് തൊണ്ടിമുതലുകളുണ്ട് എന്നാണ് റിപ്പോർട്ട്. മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്.
ബഷീര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പെ മരിച്ചിരന്നു. അപകടം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തായ യുവതിയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ശ്രീറാം വാദിച്ചത്. എന്നാൽ ഇത് പിന്നീട് നുണയെന്ന് വ്യക്തമായിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് ഒരുമണിക്കാണ് കെ.എം ബഷീർ ശ്രീറാം സഞ്ചരിച്ചിരുന്ന കാറിടിച്ച് മരിച്ചത്. സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫായിരുന്ന ബഷീർ