
തൃശ്ശൂർ: സംസ്ഥാനത്ത് കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്‍തതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷെെലജ ടീച്ചർ വ്യക്തമാക്കി.
ഷാഫി, സിറാജുദ്ദീൻ എന്നിവരെയാണ് തൃശൂർ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപീടിക സ്വദേശിയാണ് ഷാഫി, സിറാജുദ്ദീൻ പെരിഞ്ഞനം സ്വദേശിയാണ്. ശബരി എന്ന വ്യക്തിയെ പഴയന്നൂർ പോലീസാണ് അറസ്റ്റ് ചെയ്തത്
268, 505(1)(ബി) വകുപ്പുകൾ പ്രകാരവും
കേരള പോലീസ് ആക്ടിലെ 120 വകുപ്പുകളനുസരിച്ചുമാണ് അറസ്റ്റ് ചെയ്തത് എന്ന് പോലീസ് വ്യക്തമാക്കി.
വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ വ്യക്തികളുടെ പോസ്റ്റുകൾ മറ്റ് ആളുകൾക്ക് ഫോർവേർഡ് ചെയ്ത ആറ് പേരെയും പോലീസ് തിരിച്ചറിഞ്ഞു എന്നാണ് വിവരം.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്‍തികരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. പെണ്‍കുട്ടിയുടെ പരിശോധനയ്ക്കായി അയച്ച 2ാം സാമ്പിളിന്‍റെ ഫലം കിട്ടിയില്ല.