
ആളെകൊല്ലലോ കൊല്ലാൻ ആഹ്വാനം ചെയ്യലോ മാത്രമല്ല വർഗീയത. സൈലന്റായ മറ്റൊരു വർഗീയതയുണ്ട്.അത്തരക്കാരെ പെട്ടെന്നൊന്നും കണ്ടെത്താനാവില്ല.ചില ദുരന്തങ്ങൾ വന്നാലെ ഈ ദുരന്തങ്ങളെ തിരിച്ചറിയൂ. ചൈനയിൽ കൊറോണ വൈറസ് പടർന്നുപിടിച്ച് നിരവധിപേർ മരണത്തിന് കീഴടങ്ങിയപ്പോൾ മുസ്ലിംകളെ ദ്രോഹിച്ചതിന് പടച്ചോൻ നൽകിയ ശിക്ഷയാണെന്നും ദുരന്തത്തിൽ പരോക്ഷമായി സന്തോഷം പ്രകടിപ്പിക്കുന്നവരെയും എമ്പാടും കണ്ടു.
ചൈനക്കാർ കമ്മ്യൂണിസ്റ്റ് സർക്കാറാണെന്നും അവർക്കത് കിട്ടണമെന്നുമൊക്കെയാണ് ചിലരുടെ വാട്സ്ആപ്പ് പ്രചരണങ്ങൾ. സൈലന്റ് വർഗീയതക്കാരാണിവർ. പല പള്ളികളിലെയും വെള്ളിയാഴ്ച പ്രസംഗം ഇത്തരത്തിലുള്ളതായിരുന്നുന്നെന്നാണ് ഏറെ സങ്കടകരം.
ഇത്തരം പരീക്ഷണങ്ങളും ദുരന്തങ്ങളും വരുമ്പോൾ ചെറ്റവർത്തമാനം പറയരുത്. ദുരന്തങ്ങൾക്ക് ജാതിയോ മതമോ ഇല്ല. രാജ്യവും ഭരണാധികാരിയും മോശമായതുകൊണ്ടല്ല ദുരന്തങ്ങൾ ഉണ്ടാവുന്നത്. ഉമർ(റ) ഖലീഫയായപ്പോൾ കൊടുംവരൾച്ച ഉണ്ടാവുകയും, പകർച്ചവ്യാധി പടരുകയും , വലിയ ഭക്ഷ്യക്ഷാമം നേരിടുകയും ചെയ്തത് ചരിത്രത്തിൽ കാണാം.
ചൈനയിലെ പകർച്ചവ്യാധിയുടെ പേരിൽ അവർക്കത് കിട്ടണം എന്ന അർത്ഥത്തിലുള്ള പ്രചരണങ്ങൾ ക്രൂരമായ ചിന്തയിൽ നിന്നാണ്.മലർന്ന് കിടന്ന് തുപ്പല്ലേ കൗമേ… എന്തൊരു വിഷയത്തിലും പക്വമായ പ്രതികരണം നല്ലതാ..