
കൊച്ചി: രോഗികൾക്ക് കെെതാങ്ങായി സിപിഎം കളമശേരി ഏരിയകമ്മിറ്റി. കനിവ് പാലിയേറ്റിവ് കെയർ സംഘത്തിന്റെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫിസിയോ തെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു. സിപിഎം നേതാവ് എൻ.മോഹനനാണ് ഉത്ഘാടനം നിർവ്വഹിച്ചത്.
നിര്‍ദ്ധനരായ രോഗികള്‍ക്കായാണ് കളമശ്ശേരി ഏരിയാകമ്മറ്റി ഓഫീസ് പാലിയേറ്റീവ് കെയർ യൂണിറ്റുകൂടിയാക്കി മാറ്റിയിരിക്കുന്നത്. സിപിഐഎമ്മിന്റെ ആഭിമുഖ്യത്തില്‍ മുൻപ് രൂപീകരിച്ച കനിവ് പാലിയേറ്റീവ് കെയര്‍ സംഘത്തിനാണ് ഇതിന്റെ നടത്തിപ്പിന്റെ ചുമതലകൾ.
ഓഫീസിന്റെ ഒരുഭാഗം മുഴുവനും കിടപ്പു രോഗികള്‍ക്കായി ഫിസിയോതെറാപ്പി സെന്‍ററാക്കി മറ്റിയിരിക്കുകയാണ് സിപിഐഎം. ഇവിടെ ചികിത്സ സാമ്പത്തികമായി പിന്നാക്കമുള്ളവക്ക് സൗജന്യമായാണെന്നും യുണിറ്റ് ഭാരവാഹികൾ വ്യക്തമാക്കി.
തീരെ വയ്യാതെ കിടപ്പിലായവരെ വീടുകളിലെത്തി പരിചരിക്കുമെന്നും പാലിയേറ്റീവ് പ്രവർത്തകർ വ്യക്തമാക്കി. എറണാകുളത്ത് ഇത്തരത്തില്‍ ആരംഭിക്കുന്ന രണ്ടാമത്തെ പാലിയേറ്റീവ് പരിചരണ കേന്ദ്രമാണിത്. എറണാകുളം ജില്ലയിൽ മാത്രം 20 സെൻററുകൾ തുടങ്ങാനാണ് സിപിഎമ്മിന്റെ പദ്ധതി. വരുന്നമാർച്ചോടെ ഇടപ്പള്ളി സെന്ററിന്റെ പ്രവർത്തനം പൂർണമായും ആരംഭിക്കും.