
കൊല്ലം: ആർഎസ്‌എസ് ലോക്കൽ നേതാവിന്റെ കൊലപാതകത്തിൽ പ്രതികളായ 9 ആർഎസ്‌എസ് പ്രവർത്തകരും കുറ്റക്കാരെന്ന് കോടതി. ഒൻപത് പ്രതികളാണ് കേസിലുള്ളത്. പ്രതികളിൽ ഭൂരിഭാഗവും ആർ.എസ്.എസ് പ്രവർത്തകരാണ്.
മതിലിൽ ലാലിവിള വീട്ടിൽ ദിനരാജ്, മതിലിൽ അഭി നിവാസിൽ രജനീഷ് , തൃക്കരുവ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ഷിജു, കടവൂർ തെക്കടത്ത് വീട്ടിൽ വിനോദ്, കടവൂർ പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ്, കടവൂർ വൈക്കം താഴതിൽ പ്രിയരാജ്, കടവൂർ കിഴക്കടത്ത് ശ്രീലക്ഷ്മിയിൽ അരുൺ, കടവൂർ താവറത്തുവീട്ടിൽ സുബ്രഹ്മണ്യൻ, കൊറ്റങ്കര ഇടയത്ത് വീട്ടിൽ ഗോപകുമാർ, എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
2012 ഫെബ്രുവരി 7ന് മുൻ ആർഎസ്എസ് പ്രവർത്തകനും. പ്രദേശിക നേതാവുമായ കടവൂർ ജയനെ സംഘടനയിൽ നിന്നു തെറ്റിപ്പിരിഞ്ഞ എന്ന വിരോധത്തിൽ കടവൂർ ക്ഷേത്രത്തിനടുത്തുവെച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയ കേസിലാണ് കോടതി 9 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
എന്നാല്‍ മുൻപ് ജാമ്യത്തിലിറങ്ങിയ പ്രതികളിൽ ആരുംതന്നെ ഇന്നലെ കോടതിയില്‍ എത്തിയില്ല. ആർഎസ്‌എസ് പ്രവർത്തകരായ പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി. ഇവരെ ഉടന്‍ ഹാജരാക്കാനും ഉത്തരവിട്ടു. പ്രതികളെ പിടികൂടാൻ ആകാത്തതിനെ തുടർന്ന് പോലീസ് ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കൊല്ലം 4ാം അഡീഷണൽ സെഷൻസ് ജഡ്ജി കൃഷ്ണകുമാറാണ് 9 പ്രതികഴും കുറ്റക്കാരെന്ന് വിധിച്ചത്.