
തിരുവനന്തപുരം: പ്രതിപക്ഷത്തിന് എസ്‌ഡിപിഐ അടക്കമുള്ള സംഘടനകൾ കേരളത്തിൽ നടത്തിയ
അക്രമത്തെപ്പറ്റി പറയുമ്പോൾ എന്തിനാണ് പൊള്ളുന്നതെന്ന് പിണറായി വിജയൻ നിയമസഭയിൽ ചോദിച്ചു. പൗരത്വ നിയമ പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസ് എടുത്തതിനെപറ്റി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സംസാരിക്കവേ ആണ് ഇത്തരമൊരു പരാമർശം നടത്തിയത്.
മഹല്ല് കമ്മിറ്റികളടക്കം പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്. അതെല്ലാം തികച്ചും സമാധാനപരമായി നടത്താൻ അവർ ശ്രദ്ധിച്ചിട്ടുമുണ്ടെന്നും. സമാധാനപരമായാണ് ഒട്ടുമിക്കസംഘടനകളും പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തിയത്. അതിൽ കയറിയാണുചിലർ ബോധപൂർവ്വം പ്രശ്‌നം സൃഷ്‌ടിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എസ്‌ഡിപിഐയെന്നൊരു വിഭാഗമുണ്ട് നാട്ടിൽ. തീവ്രവാദപരമായി ചിന്തിക്കുന്നവർ. സംഘടനയിൽപ്പെട്ടവർ ചിലയിടത്ത് നുഴഞ്ഞുകയറി പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും. അതിന് ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും. സംസ്ഥാനത്തെ പൊലീസിന്റെ ഭാഗത്തു നിന്ന് നടപടിയും ഉണ്ടായിട്ടുണ്ടാകാം.
അതിനുകാരണം അവർ നിയമ വിരുദ്ധ കാര്യങ്ങളിൽ ഏർപ്പെട്ടാൽ നടപടി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും. പ്രതിഷേധത്തിന്റെ പേരിൽ പോസ്റ്റ് ഓഫീസടക്കം തല്ലിപ്പൊളിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങൾ ഉണ്ടായാൽ കേസെടുക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. “പ്രതിപക്ഷത്തിന് എസ്.ഡി.പി.ഐയെ പറയുമ്പോൾ പൊള്ളേണ്ട കാര്യമെന്താണ്?.
സംസ്ഥാനത്ത് ഒരു കാരണവശാലും അക്രമങ്ങൾ അനുവദിക്കില്ലെന്നും. നിയമാനുസരണം പ്രതിഷേധിച്ച ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിന്‍റെ പേരിൽ മത സ്പര്‍ധവളര്‍ത്താൻ നീക്കം നടക്കുന്നുണ്ടെന്നും. മഹല്ല് കമ്മിറ്റികൾ അടക്കം നടത്തുന്ന പ്രക്ഷോഭങ്ങളിലടക്കം എസ്‍.ഡി.പി.ഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.