
കോഴിക്കോട്: ഫെബ്രുവരി നാലിന് സംസ്ഥാനത്ത് നടത്തിയിരുന്ന സ്വകാര്യ ബസ്സ് പണിമുടക്ക് പിൻവലിച്ചു. സംസ്ഥാന ഗതാഗതമന്ത്രി ശശീന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബസ്സ് ഓണേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തത്.
സംസ്ഥാന സർക്കാർ ഫെബ്രുവരി ഇരുപിനിന് മുമ്പ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ 21ാം തിയതി മുതൽ അനിശ്ചിത കാലസമരം തുടങ്ങുമെന്നും ബസുടമകൾ പറഞ്ഞു.
മിനിമം ബസ്ചാര്‍ജ് 10 രൂപ ആക്കുക. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധനവ്. കൺസെഷൻ സ്വാശ്രയ കോളേജ് വിദ്യാർത്ഥികൾക്ക് അനുവദിക്കില്ല. വിദ്യാർത്ഥി കണ്‍സെഷന മാനദണ്ഡം സർക്കാർ പുതുക്കുക എന്നിങ്ങനെ പല ആവിശ്യങ്ങളാണ് ബസ്സുടമകൾ മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം ബസ്സുടമകളുടെ ആവിശ്യങ്ങൾ പലതും അംഗീകരിയ്ക്കാനാക്കത്താണെന്നാണ് പൊതു അഭിപ്രായം. സർക്കാർ 20നകം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. നിവിലെ സാഹചര്യത്തിൽ ബസ്സുടമകളുടെ സംഘടനകൾക്ക് അധികകാലം സമരമടക്കം നടത്താനാക്കാത്ത അവസ്ഥയാണ്.