
കോഴിക്കോട്: മരണപ്പെട്ട ഒമാനിലെ ജനപ്രിയ ഭരണാധികാരി സുല്‍ത്താൻഖാബൂസ് ബിന്‍ സെയ്‍ദ് ന്റെ ആത്മശാന്തിക്കായി കേരളത്തിലെ ക്ഷേത്രത്തില്‍ അന്നദാനം നടത്തി ഒരുകൂട്ടം പ്രവാസികൾ. കോഴിക്കോട്ടെ എടച്ചേരി ക്ഷേത്രത്തിലാണ് അന്നദാനം നടത്തിയത്.
അമ്പലത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ചാണ് 4000 പേര്‍ക്ക് അന്നദാനം നടത്തിയത്. ഒമാനില്‍ വർഷങ്ങളായി ജോലിചെയ്യുന്ന പ്രവാസികള്‍ ചേര്‍ന്നാണ് ഒന്നിച്ചു ചേർന്നാണ് ചടങ്ങ് നടത്തിയത്.
അമ്പലത്തിന് പരിസരത്തുള്ള
സുല്‍ത്താന്റെ ചിത്രങ്ങള്‍ സഹിതമുള്ള ബോർഡുൾ സോഷ്യൽ മീഡിയയിൽ അടക്കം വെെറലായി മാറിയിരിക്കുകയാണ്. അതേസമയം സുല്‍ത്താന്റെ പേരില്‍ അന്നദാനം നടത്താന്‍ അനുമതി തേടിയപ്പോള്‍ ക്ഷേത്ര കമ്മിറ്റി പൂര്‍ണ പന്തുണ നല്‍കുകയായിരുന്നെന്നും അന്നദാനം നടത്തിയവർ പറഞ്ഞു.