
തിരുവനന്തപുരം: ബിജെപി നേതാവും മുൻ കേരള ഡിജിപിയുമായ ടി.പി സെൻകുമാറിന്‍റെ പരാതിയെ തുടര്‍ന്ന് മാധ്യമപ്രവർത്തകൻ കടവില്‍ റഷീദിനെതിരെ ഫയൽചെയ്ത കേസ് പോലീസ് അവസാനിപ്പിച്ചു. ഗൂഢാലോചന, കൈയ്യേറ്റം ചെയ്യൽ അടക്കമുള്ള
സെൻകുമാറിന്‍റെ പരാതിയിലെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് കേസ് പൊലീസ് അവസാനിപ്പിച്ചത്.
ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ സെൻകുമാറിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് കൻ്റോൺമെന്‍റ് സി.ഐ അനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേസ് അവസാനിപ്പാക്കാൻ ഡിജിപി ലോക് നാഥ് ബഹറയ്ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി അദ്ദേഹം നിയമസഭയിൽ അറിയിച്ചിരുന്നു.
കടവിൽ റഷീദ്. ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ പി.ജി സുരേഷ് കുമാറിനുമെതിരായാണ് മുൻ ഡിജിപി സെൻകുമാർ പൊലീസിൽ പരാതി നൽകിയിരുന്നത്. വെള്ളാപ്പള്ളി നടേശനെതിരേയും എസ്.എൻ.ഡി.പിക്കെതിരെയും ആരോപണമുന്നയിച്ച് സുഭാഷ് വാസവും ടി പി സെൻകുമാറും നടത്തിയ വാർത്താസമ്മേളനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.