
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ജാഗ്രത തുടരുന്നതിനിടെ. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ചൈനയിലുള്ള സുഹൃത്തിനെ രക്ഷിക്കണമെന്നാവിശ്യപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷെെലജ ടീച്ചർക്ക് ഒരു പെണ്‍കുട്ടി അയച്ച മെസേജും ആ മെസേജിന് ആരോഗ്യവകുപ്പ് മന്ത്രി നല്‍കിയ മറുപടിയും സോഷ്യൽ മീഡിയയിൽ വെെറൽ ആകുന്നു.
ചെെനയിൽ കഴിയുന്ന യുവാവിന്റെ ഫൊൺ നമ്പർ അടക്കം വാങ്ങിയ ആരോഗ്യമന്ത്രി. രക്ഷിക്കാനുള്ള എല്ലാനിക്കവും നടത്തുകയും ചെയ്തു. തുടർന്ന് നോർക്ക സി.ഇഓ ഹരികൃഷ്ണൻ നമ്പൂതിരി നേരിട്ട് വിളിക്കുകയും എംബസി വഴിയുള്ള കാര്യങ്ങൾ വേഗത്തിൽ ആക്കുന്നതിനുള്ള നിർദേശങ്ങൾ കൊടുത്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തെന്ന് പെൺകുട്ടി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് എത്രത്തോളം കരുതിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും. മന്ത്രിയ്ക്ക് ഫേസ്ബുക് വഴി അയച്ച മെസ്സേജിനങ. ഒരു മിനിട്ടിനുള്ളിൽ തന്നെ മറുപടി വന്നെന്നും. ഈ കരുതലിന് ഒരുപാട് നന്ദിയുണ്ടെന്നും ഗീതു ഉല്ലാസെന്ന യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.