
കണ്ണൂര്‍: ഇരുപതു വർഷംമുൻപ് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ സംഘ്പപരിവാർ ബി.ജെ.പി പ്രവര്‍ത്തകരുടെ ബോംബേറിൽ കാല് നഷ്ടടപ്പെട്ട അസ്‌ന ഇനി ഡോക്ടർ അസ്ന. വലതുകാല്‍ നഷ്ടപെട്ട് അസ്ന ചോരയിൽ കുളിച്ചു കിടക്കുന്ന ചിത്രമടക്കം അന്ന് പത്രങ്ങളിൽ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
പൂവത്തൂല്‍ സ്‌ക്കൂളിലെ ബൂത്തിന് സമീപത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അസ്‌നക്ക് സംഘ്പപരിവാർ ബോംബേറില്‍ ഗുരുതരമായി പരിക്കേറ്റത് അമ്മ ശാന്തക്കും സഹോദരൻ ആനന്ദിനും അന്നു പരിക്കേറ്റിരുന്നു.
കൃത്രിമ കാലുപയോഗിച്ച് 6ആം ക്ലാസ് മുതല്‍ ജീവിതത്തില്‍ മുന്നോട്ടുനടന്ന അസ്‌ന എസ്.എസ്.എല്‍.സി പരീകഷയിലും ഹയര്‍സെക്കണ്ടറി പരീക്ഷയിലും മികച്ച വിജയം നേടിയിരുന്നു തുടർന്ന് അസ്‌ന കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടുന്നത്.
അതേസമയം സ്വന്തം നാടായ ചെറുവാഞ്ചേരിയിലെ കുടുംബാരോഗ്യകേന്ദ്രത്തിലാണ് ഇന്ന് മുതല്‍ അസ്‌ന ഡോക്ടറായി ചുമതലയേല്‍ക്കുന്നത്. ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസ്‌നയുടെ കുടുംബത്തിന് വീടു നിര്‍മ്മിച്ചു നല്‍കയടക്കം അന്ന് ചെയ്തിരുന്നു. ബി.ജെ.പി നേതാവിനെയടക്കം അന്ന് ബോംബേറ് കേസിൽ ഉൾപ്പെട്ട 14 പ്രതികളേയും കോടതി ശിക്ഷിച്ചിരുന്നു.