
തിരുവനന്തപുരം: പാലാരിവട്ടംപാലം അഴിമതി മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ അനുമതി. ഗവർണറർ ആരിഫ് മുഹമ്മദ് ഖാനാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി സർക്കാരിന് നൽകിയത്. ഇതുമായി ബന്ധപ്പെട്ടഫയലിൽ ഗവർണർ ഒപ്പുവെച്ചതോടെ അഴിമതിയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അന്വേഷണം തുടരുന്നതിൽ ഇനി യാതൊരുവിധ നിയമ തടസമില്ല.
കഴിഞ്ഞ ഒക്ടോബറിൾ കരാറുകാരന് പാലം അഴിമതിയിൽ മുൻകൂർ പണം അനുവദിച്ചതിൽ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെപങ്ക് കണ്ടെത്തിയ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയ്ക്കെതിരെ വിലിജൻസ് കൂടുതൽ അന്വേഷണത്തിനായി സർക്കാരിന്റെ അനുമതി തേടിയത്.
എന്നാൽ വിജിലൻസിന്റെ കത്ത് സർക്കാർ ഗവർണറുടെ അനുമതിതേടനായി കൈമാറിയിരുന്നു. തുടർന്ന് ഗവർണർ എജിയോട് നിയമോപദേശം അടക്കം തേടിയിരുന്നു.
കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്ത് ഇബ്രാഹിം കുഞ്ഞിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയിരുന്നു. റോഡ്സ് ആന്‍ഡ് ബ്രിജ്സ് കോര്‍പറേഷന്‍ ചെയര്‍മാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നീ നിലയിൽ മേല്‍പ്പാലം പണിയില്‍ ഇബ്രാഹിംകുഞ്ഞ് നടത്തിയ വഴിവിട്ട ഇടപെടലുകളാണ് അന്വേഷണത്തിന് വിധേയമാക്കുന്നത്.