
ന്യൂഡൽഹി: പന്തളം കൊട്ടാരത്തിന്
ശബരിമല തിരു ആഭരണത്തില അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പന്തളം രാജകുടുംബാങ്ങൾ ശബരിമല ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടുനല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ദൈവത്തിന് സമര്‍പ്പിച്ചതാണ് തിരുവാഭരണമെന്നും. പന്തളം കൊട്ടാരത്തിനിത് അവകാശമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ആഭരണത്തിന്‍റെ ഉടമസ്ഥാവകാശം പന്തളം കൊട്ടാരത്തിനാണോ ദൈവത്തിനാണോ എന്നാണ് ജസ്റ്റിസ് എൻ വി രമണയുടെ ചോദിച്ചത്. അതേസമയം തിരുവാഭരണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയിൽ നിലപാടറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോ ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും?. ഇത് സംബന്ധിച്ച കോടതി നിർദേശം നടപ്പിലായോ എന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകനോട് സുപ്രീംകോടതി ചോദിച്ചു.
ശബരിമലയിലെ ആഭരണങ്ങൾ ക്ഷേത്രത്തിന് കൈമാറുന്നതിനായി പ്രത്യേക ഓഫീസറെ നിയമിക്കാനുള്ള തീരുമാനം നടപ്പിലാക്കിയോ എന്നും സുപ്രീംകോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു. എന്നാൽ കോടതിയുടെ ചോദ്യത്തിന് തിരുവാഭരണം ഇപ്പോഴും പന്തളം കൊട്ടാരത്തിന്റെ കൈവശമുണ്ടെന്നാണ് അഭിഭാഷകൻ മറുപടി നൽകിയത്.
തുടർന്ന് തിരുവാഭരണം ക്ഷേത്രത്തിന്‍റേതാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി. ആഭരണം ദൈവത്തിനു സമര്‍പ്പിച്ചുകഴിഞ്ഞാൽ അത് ദൈവത്തിന്‍റേതാണെന്നും വ്യക്തമാക്കി. ആര്‍ക്കാണ് തിരുആഭരണത്തിന്‍റെ അവകാശമെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും. വെള്ളിയാഴ്ച കോടതിചേരുമ്പോള്‍ പ്രസ്തുത വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നു. സുപ്രീം കോടതി നിര്‍ദ്ദേശം നൽകി.