
തിരുവനന്തപുരം: ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റും സംഘപരിവാർ ആക്രമണത്തിനിരയായ ഐഷി ഘോഷ്. അമേരിക്കയിൽ നിന്ന് വിദഗ്ദ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ എ.കെ.ജി സെന്ററിലെത്തി കൂടിക്കാഴ്ച നടത്തി.
സംഘപരിവാർ സംഘടനകൽക്കെതിരെ ആശയപരമായ സംവാദം കൊണ്ട് മറുപടി നൽകുമെന്ന ഐഷി ഘോഷിന്റെ നിലപാട് മാതൃകാപരവും അഭിനന്ദനാർഹവുമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എസ്‌എഫ്‌ഐ നേതാക്കളായ വി.എ വിനീഷു., സച്ചിൻ ദേവും ഐഷിയ്ക്കൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായി ‘we are one’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഐഷി ഘോഷ് ഡൽഹിയിൽ നിന്നും കേരളത്തിലെത്തിയത്.