
തിരുവനന്തപുരം: നടൻവിജയിയെ ആദായനികുതിവകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ. വിജയ്ക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് നിലമ്പൂർ എംഎൽഎ പി.വി അൻവർ. ചരിത്രത്തെ മാറ്റി മറിക്കുന്ന. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും. നിലപാടുകൾ വിളിച്ചു പറഞ്ഞ നാളുമുതൽ വിജയ്ക്കെതിരെ വേട്ടയാടൽ തുടങ്ങിയെന്നും. മെർസ്സലെന്ന ചിത്രം ദ്രാവിഡമണ്ണിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അത്രമാത്രം തടയിട്ടിട്ടുണ്ടെന്നും. അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
മെൻസൽ സിനിമയിൽ കേന്ദ്രസർക്കാരിന്‍റെ ജിഎസ്‍ടി ജനങ്ങളെ പിഴിയുന്നതിനെ കുറിച്ചുള്ള പരാമർശമാണ് ബിജെപിയേയും തമിഴ്നാട് സർക്കാരിനേയും ചൊടുപ്പിച്ചത്. “സിംഗപ്പൂരിൽ മരുന്നുകൾക്കും വൈദ്യശാസ്ത്ര ഉപകരണങ്ങൾക്കും ഏഴുശതമാനമാണ് ജിഎസ്‍ടിയെന്നും, ചികിത്സ പൊതുജനങ്ങൾക്ക് സൗജന്യമാണെന്നും സിനിമയിലെ കഥാപാത്രം വെട്രിമാരൻ വ്യക്തമാക്കുന്നു.
എന്നാൽ ഈ പറയുന്ന ജിഎസ്‍ടി നമ്മുടെ നാട്ടിൽ 28 ശതമാനമെന്നും. നമ്മുടെ നാട്ടിലെ കോർപ്പറേറ്റ് ആശുപത്രികൾ പാവപ്പെട്ട രോഗികളെ പിഴിയുകയാണെന്നും. ഇത് ചൂഷണമല്ലെയെന്നും? വിജയ് സിനിമയിൽ ചോദിക്കുന്നു.
അതുകൂടാതെ നാട്ടുപ്രമാണിയായ വെട്രി (വെട്രിമാരന്‍റെ അപ്പൂപ്പൻ) വൃദ്ധർക്ക് വൈദ്യസഹായം കിട്ടുന്നില്ലെങ്കിൽ, കുട്ടികൾക്ക് ചികിത്സ കിട്ടുന്നില്ലെങ്കിൽ, അമ്പലങ്ങൾ പണിയാനല്ല, ആശുപത്രികൾ പണിയാനാണ് പണം ചെലവാക്കേണ്ടതെന്ന മാസ് ഡയലോഗുകളുമാണ് സംഘ്പപരിവാർ സംഘടനകളെ ചൊടുപ്പിച്ചത്.
വിജയിയുടെ അമ്പലങ്ങളെകുറിച്ചുള്ള പരാമർശം മുതലെടുത്ത് വർഗീയത പരത്തി തമിഴ്നാട്ടിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി നേതാവ് എച്ച് രാജ നോക്കിയെങ്കിലും. അതും പൊളിഞ്ഞു പാളിസാകീന്നതാണ് കാണാനായത്.