
തിരുവനന്തപുരം: തമിഴ്സൂപ്പര്‍താരം വിജയ്നെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവം അപലപനീയമെന്ന് മന്ത്രി ഇ.പി ജയരാജൻ. ഏതു കുത്സിതമാര്‍ഗ്ഗത്തിലൂടേയും തങ്ങളെ വിമര്‍ശിക്കുന്നവരെ ഒതുക്കുക എന്നതാണിപ്പോൾ സംഘപരിവാര്‍ രീതിയെന്ന് ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മെര്‍സലെന്ന തന്റെ സിനിമയിലുടെ രാജ്യത്തെ സമ്പദ്വ്യവസ്ഥയെ തകിടംമറിച്ച ജി.എസ്.ടിയെയും നോട്ടുനിരോധനത്തെയും വിജയിയുടെ കഥാപാത്രം സിനിമയിൽ വിമര്‍ശിച്ചിരുന്നെന്നും. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സംഘവാർകിരാത നടപടികള്‍ക്കെതിരെ നിലപാടുസ്വീകരിച്ച സാഹിത്യകാരന്മാരെയും കലാകാരന്മാരെയും അക്രമിക്കാനും അപായപ്പെടുത്താനും കള്ളക്കേസില്‍ കുടുക്കാനും സംഘ്പപരിവാർ തയ്യാറായതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തമിഴിലെ പ്രശസ്ത സാഹിത്യകാരന്‍ പെരുമാളമുരുകന്‍ സംഘപരിവാറിന്റെ ഭീഷണിയെതുടര്‍ന്ന് എഴുത്തുക്കം നിര്‍ത്തുന്നതും. കലബുര്‍ഗി, നരേന്ദ്രധബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ജീവനെടുത്ത സംഘപരിവാര്‍ ഭീകരത നമ്മള്‍ കണ്ടതാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറച്ചു.
പൗരത്വനിയമം അനീതിയാണെന്ന് പ്രതികരിച്ച മലയാള സിനിമാ പ്രവര്‍ത്തകര്‍ ആദായനികുതി പരിശോധനയടക്കം കരുതിയിരിക്കണമെന്ന് ബിജെപി നേതാവ് ഭീഷണിയുയര്‍ത്തിയതടക്കം നടൻ വിജയിക്കെതിരായ നീക്കവുമായി ചേര്‍ത്തു വായിക്കണമെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നെറികെട്ട ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും. ഈ അനീതിക്കെതിരെ രാജ്യം ഒന്നാകെ പ്രതികരിക്കണമെന്നും ഇപി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.